വേനൽമഴ പുത്തൻചിറ പഞ്ചായത്തിലെ പകരപ്പിള്ളി പാടശേഖരത്തിൽ വിതച്ചത് വൻകൃഷിനാശം. 45 ഏക്കറിലെ കൊയ്യാറായ വിളഞ്ഞ നെല്ലാണ് വെള്ളക്കെട്ടിൽ നശിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി സൗദാമിനി, കൊളത്താപ്പിള്ളി രാജൻ, കൊളത്താപ്പിള്ളി ഗിരിജ, പനമ്പിള്ളിക്കാട്ടിൽ നാരായണൻകുട്ടി, കളരിക്കൽ അനിൽ തുടങ്ങി 15 കൃഷിക്കാരാണ് ഇത്തരത്തിൽ ദുരിതത്തിലായത്.
ജില്ലയിലെ പലഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ ദുരിതക്കയത്തിലാണ് കർഷകർ. ഏറെ പ്രതീക്ഷയോടെ വിളവെടുപ്പിന് കാത്തു നിന്നവർക്ക് മുന്നിൽ മഴ തീർത്തത് ചെറിയ വെല്ലുവിളിയല്ല.