
അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർ കണക്ഷൻ പ്രവർത്തി നടക്കുന്നതിനാൽ തൃശൂർ കോർപ്പറേഷൻ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലും കൂർക്കഞ്ചേരി ഭാഗത്തും മെയ് 15, 16, 17 തിയ്യതികളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു. ഇൗ ദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചു വയ്ക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.