തൃശൂരിലെ പൊലീസ് സേനയ്ക്ക് മധുരം പകർന്ന് കൃഷിവകുപ്പ്..

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്തുത്യർഹമായ സേവനം ചെയ്യുന്ന തൃശൂർ ജില്ലയിലെ പൊലീസ് സേനയ്ക്ക് സംസ്ഥാന കൃഷിവകുപ്പ്, ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ ഹോർട്ടികോർപ്പ് മുഖേന നൽകുന്ന ഫ്രൂട്ട്സ് കിറ്റ് വിതരണം ചെയ്തു..

കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ചടങ്ങിൽ പങ്കെടുത്തു.ഭൗമ സൂചിക പദവി നേടിയ വാഴക്കുളം പൈനാപ്പിൾ, മുതലമട മാമ്പഴം, അട്ടപ്പാടിയിൽ നിന്നുള്ള റെഡ് ലേഡി പപ്പായ, നാടൻ ഏത്തപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളാണ് ഫ്രൂട്ട്സ് കിറ്റിൽ ഉള്ളത്.