തൃശൂർ പൂത്തോൾ റോഡിൽ നാളെ മുതൽ ഭാഗിക നിയന്ത്രണം.

തൃശൂർ പൂത്തോൾ റോഡ് ദിവാൻജി മൂല റെയിൽവേ മേൽപ്പാലത്തിന്റെ അനുബന്ധമായി മെർലിൻ ഹോട്ടലിനു സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.

ശങ്കരയ്യ റോഡ്- പൂങ്കുന്നം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എംജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ് എന്നും അദ്ദേഹം അറിയിച്ചു.