ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളികളുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപെട്ട ബസ്സിന്റെ ഡ്രൈവർ മരണത്തിന് കീഴടങ്ങി. തൃശൂർ സ്വദേശിയായ ഷഹീർ (30) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോയ ബസ് കുടിവെള്ള ടാങ്കറുമായി സേലത്തിനടുത്ത് കരൂരിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവർ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഷഹീറിന്റെ മരണം.