തണ്ണിമത്തൻ ലോറിയിൽ കഞ്ചാവ് കടത്ത്; രണ്ടു പേർ പിടിയിൽ..

ആന്ധ്രയിൽ നിന്നും 20 കിലോ കഞ്ചാവ് തണ്ണിമത്തൻ ലോറിയിൽ ഒളിച്ച് കടത്തിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി. തളിക്കുളം പണിക്കവീട്ടിൽ ഷാഹിദ്, ചാവക്കാട് മണത്തല നേനത്ത് വീട്ടിൽ ഷാമോൻ എന്നിവരെയാണ് തൃശൂർ ഷാഡോ പൊലീസ് അറസ്റ് ചെയ്തത്. കൊറോണ സമയത്ത് പരോളിൽ ഇറങ്ങിയതാണ് ഷാഹിദ്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കയറ്റി തമിഴ്നാട്ടിൽ എത്തിച്ച് അവിടെ നിന്നും തണ്ണിമത്തനുള്ളിൽ കയറ്റിയാണ് തൃശൂരിൽ എത്തിയത്.തൃശൂർ എ. സി. പി വികെ രാജു, എ സി പി ശ്രീനിവാസൻ , ഈസ്റ്റ് സി ഐ ലാൽകുമാർ, എസ് ഐ
വിമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.