അനുസരണയോടെ നാട്; പൂർണ്ണമായി സമ്പൂർണ്ണ ലോക്ക് ഡൗൺ….

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ അക്ഷരാർഥത്തിൽ അനുസരിച്ച് തൃശൂരുകാർ. ഞായറാഴ്ച പുലർച്ചെ മുതൽ അർധരാത്രിവരെ നീണ്ട ലോക്ക്ഡൗണിൽ ജില്ല പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പാഴ്സൽ സർവ്വീസ് നടത്തുന്ന ഹോട്ടലുകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ കൂടാതെ മറ്റു കടകൾ ഒന്നും തുറന്നില്ല.


ഇന്നലെ മുഴുവൻ വിവിധ സ്ഥലങ്ങളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പോലീസ് പരിശോധന കർശനമാക്കിയിരുന്നു. നാട്ടുകാർ മുഴുവൻ ലോക്ക് ഡൗണിനോട് സഹകരിച്ചതോടെ പോലീസിനും പണി എളുപ്പമായി. ഒഴിഞ്ഞ പാതകളും അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളും കോവിഡിനെതിരെ ജനം സ്വയം സ്വീകരിച്ച ജാഗ്രതയുടെ തെളിവായി.