രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ ചൊവ്വാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും..

ലോക്ക് ഡൗൺ തീരാൻ ഇനിയും ഒരാഴ്ച ബാക്കി നിൽക്കെ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ ന്യൂഡൽഹിയിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് 15 ട്രെയിനുകള്‍ ഓടിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇതുവഴിയുള്ള 30 സര്‍വീസുക ളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് നാല് മുതല്‍ ആരംഭിക്കുമെന്ന് ഐആര്‍ടിസി വ്യക്തമാക്കി.

കോവിഡ് രോഗലക്ഷണമില്ലാത്തവർക്ക് മാത്രമാണ് ട്രെയിനിൽ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവുക. അസം, ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിട ങ്ങളിലേക്കായിരിക്കും ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുക.