സാമൂഹ്യ മാധ്യമത്തിലൂടെ മാധ്യമ പ്രവർത്തകയെ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ…

സാമൂഹ്യ മാധ്യമത്തിലൂടെ മാധ്യമ പ്രവർത്തക പ്രിയ എളവള്ളി മഠത്തിനെ അപകീർത്തിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുട്ടഞ്ചേരി കൊണ്ടത്തൊടി വീട്ടിൽ അജിത്ത് ശിവരാമനെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്വഭാവഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക് കുന്ന രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റി ടുകയും ചെയ്തിരുന്നു.

കൂടാതെ മാധ്യമപ്രവർത്തകയുടെ വീടിനു സമീപം പോസ്റ്ററുകൾ ഒട്ടിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തുകയും മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എരുമപ്പെട്ടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.