ഗുരുവായൂരിലെ കോവിഡ് കെയർ സെന്റർ അണുവിമുക്തമാക്കി..

വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈൻ ചെയ്ത ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ അണുവിമുക്തമാക്കി. ഗുരുവായൂർ അഗ്‌നിരക്ഷാ സേനയാണ് അണുവിമുക്തമാക്കിയത്. കഴിഞ്ഞ ദിവസം അബുദാബി ഫ്ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്. ഡിഎംഒയുടെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ ഉള്ളവർക്ക് ഓരോരുത്തർക്കായി പ്രത്യേകം കൗൺസിലിംഗ് നൽകി വരുന്നുണ്ട്.

ഇവരിൽ അബുദാബിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട ആളുമായി സമ്പർക്കം പുലർത്തിയ മൂന്ന്‌പേരെ സ്രവപരിശോധനയ്ക്കായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ജാഗ്രത മാത്രമാണ് ഇതെന്നും ആശങ്കകളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.