പുഴയ്ക്കൽ പാടത്ത് നിന്നും 1000 ലിറ്റർ വാഷ് പിടിച്ചു

പുഴയ്ക്കൽ പാടത്തുനിന്ന്‌ വ്യാജ മദ്യം നിർമ്മിക്കാനായി തയ്യാറാക്കിയ 1000 ലിറ്റർ വാഷ് തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടികൂടി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് പ്രിവൻറീവ് ഓഫീസർ കെ.എം.സജീവും സംഘവും നടത്തിയ അന്വേഷണത്തിലാണ് വാഷ് പിടിച്ചത്.

റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ ലോക്‌ഡൗൺ കാലത്ത്‌ 2500 ലിറ്ററോളം വാഷും 35 ലിറ്ററോളം ചാരായവും നേരത്തെ പിടികൂടിയിട്ടുണ്ട്.
മദ്യം ലഭിക്കാത്തതിനാൽ വ്യാജമദ്യം വാറ്റുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണ്. ഇതേത്തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഒരുക്കി ശക്തമായ നടപടികളാണ് വാറ്റുകാർക്കെതിരെ എക്സൈസ് സ്വീകരികരിക്കുന്നത്‌.