കൊവിഡ് പൊസീറ്റീവ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് വൈറ്റ് ഹൗസ് കൊവിഡ് ടാസ്ക് ഫോഴ്സിലെ മൂന്ന് പേർ ക്വാറന്റൈനിൽ. ഡോ.ആന്റണി ഫൗസി, ഡോ. റോബർട്ട് റേഡ്ഫീൽഡ്, സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റൈനിൽ പോയത്.പരിശോധനയിൽ കൊവിഡ് 19 നെഗറ്റീവ് റിസൽട്ട് ആണ് കാണിച്ചതെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിലേക്ക് പോകുകയാണെന്ന് ഡോ.ആന്റണി ഫൗസി പ്രതികരിച്ചു.
വീട്ടിലിരുന്ന് ജോലി തുടരാനാണ് പദ്ധതിയെന്നും ആവശ്യമെങ്കിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് വൈറ്റ് ഹൗസിൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 78,639ലേക്ക് കടന്ന ദിവസം തന്നെ പതിമൂന്നു ലക്ഷം പേര്‍ക്ക് പകര്‍ച്ചവ്യാധി പിടിപെട്ടിരിക്കുന്നു. അതായത്, 1,323,078 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 223,876 പേരുടെ രോഗം ഭേദമായി. 16,917 പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കഴിയുന്നു.