ഷാർജയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ അബ്ദുൾ റസാഖ് (49) ആണ് മരിച്ചത്.പ്രമേഹബാധിതനായിരുന്ന അബ്ദുൽ റസാഖ് ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
റമദാൻ വ്രതമനുഷ്ഠിച്ചു വരുന്നതിനിടെ കഴിഞ്ഞ ദിവസം അബ്ദുൽ റസാഖിന് ശരീരവേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ദുബായ് ആൽബറഹ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകനാണ് അബ്ദുൽ റസാഖ്. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബായിൽ തന്നെ നടക്കും.