ലോക്ക് ഡൗൺ ലംഘനം: ഇന്നലെ ജില്ലയിൽ 124 കേസുകൾ..

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇന്നലെ മാത്രം 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്.തൃശൂർ സിറ്റിയിൽ 80 കേസുകളിലായി 91 പേരെയാണ് അറസ്റ്റ് ചെയ്തത്.54 വാഹനങ്ങളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തൃശൂർ റൂറൽ ഏരിയയിൽ 44 കേസുകളിൽ 72 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.19 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് ആകെ1721 കേസുകളാണ് ഇന്നലെ എടുത്തത്. ഇളവുകളുടെ അടിസ്ഥാനത്തിൽ ധാരാളം ആളുകൾ ഇത് ദുരുപയോഗം ചെയ്ത് പുറത്തിറങ്ങുന്നത് ആശങ്കാജനകമാണ്.ഇതിനെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.