ഈ വര്‍ഷം ചടങ്ങുകൾ മാത്രം ;തൃശൂര്‍ പൂരം നടത്തില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം . ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

അഞ്ച് പേർക്ക് മാത്രമേ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാന്‍ അനുമതിയുള്ളൂ തുടർന്ന് പൂരവുമായി ബന്ധപ്പെട്ട മറ്റൊരു പരിപാടിയും നടത്താൻ പാടില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി