ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത സപ്താഹ യജ്ഞം: 5 പേർ അറസ്റ്റിൽ..

ലോക്ക് ഡൗൺ ലംഘിച്ച് എരുമപ്പെട്ടി പാഴിയോട്ട് മുറി നരസിംഹമൂർത്തി സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടത്തി. സംഭവത്തിൽ 5 പേരെ പോലീസ് അറസ്ററ് ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രൻ ഉൾപ്പെടെ യുള്ള അഞ്ച് ആളുകളെയാണ് അറസ്റ്റ് ചെയ്തത്.

നൂറിലധികം ആളുകൾ പങ്കെടുത്തു എന്നാണ് മനസ്സിലാക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഇൗ ക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾക്കും ആരാധനക്കുമായി എത്തിയിരുന്നു എന്നു നാട്ടുകാർ പറഞ്ഞു.