അന്നമനടയിൽ ആശുപത്രി വീട്ടുപടിക്കൽ എത്തും..

ലോക്ഡൗൺ കാലത്ത് അന്നമനടയിൽ രോഗികൾക്കായി സഞ്ചരിക്കുന്ന ആശുപത്രി ഒരുക്കി. വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഗ്രാമീണമേഖലകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി സജ്ജമാക്കിയത്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ചുമതല
മാമ്പ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ്.

മൊബൈൽ ഹോസ്പിറ്റലിലേക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ വി.ആർ. സുനിൽകുമാർ എം.എൽ.എ. മൂന്നുലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. മാള ഹോളി ഗ്രേസ് സ്കൂളിന്റെ ബസിലാണ് ആശുപത്രി സജ്ജമാക്കിയിട്ടുള്ളത്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം എം.എൽ.എ. നിർവഹിച്ചു.