നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ…

കുന്നംകുളത്ത്‌ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസിന്റെ പിടിയിലായി. കുന്നംകുളം.
പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷ് നടത്തിയ വാഹന പരിശോധനയിലാണ് 6000 പായ്ക്കറ്റ് വീര്യംകൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കല്ലുംപുറം ചൂളിപ്പുറത്ത് സലാഹുദ്ദീനാണ് (27) പിടിയിലായത്. ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ നിരോധിത ലഹരി ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

തൃശൂർ സിറ്റി പോലീസ് പരിധിയിലുള്ള
നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം, സൂക്ഷിപ്പ് തുടങ്ങിയ വയെക്കുറിച്ചും അനധികൃത മദ്യനിർമ്മാണം, വിതരണം, ഉപയോഗം ഇവയെക്കുറിച്ചും പൊതുജനങ്ങൾക്ക് പോലീസിന് വിവരം നൽകാം. ഇതിനായി 0487 2424193 എന്ന നമ്പറിൽ വിളിച്ച് വിവരം നൽകിയാൽ മതിയാകും.