ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്ന 9 പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പള്ളി ഇമാം ഉൾപ്പെടെയുള്ളവരാണ് ഇവിടെനിന്നും അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ അടച്ചിട്ട പള്ളിയുടെ പിന്‍വാതിലിലൂടെയാണ് വിശ്വാസികൾ പ്രവേശിച്ചത്. പള്ളിയിലെത്തിയവരില്‍ കുട്ടികളുമുണ്ടായിരുന്നു.
നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി. സംഭവസ്ഥലത്ത് നമസ്‌ക്കരിക്കാന്‍ 15 ലേറെ പേരുണ്ടായിരുന്നതായും ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടതായുമാണ് സൂചന.
ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ പള്ളികളിലും കൂട്ടപ്രാര്‍ത്ഥന നിരോധിച്ചിരിക്കുകയാണ്. വീടുകളില്‍ പോലും പുറത്ത് നിന്നുള്ളവരെ കൂട്ടി ചേര്‍ത്ത് കൂട്ട പ്രാര്‍ത്ഥന നടത്തരുതെന്നാണ് നിയമം. എന്നിട്ട് പോലും ഇത്തരം നിയമ ലംഘനങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് പോലീസ് പറഞ്ഞു.