ജോലി നഷ്ടപ്പെട്ട അജിത്തിന്ഭാഗ്യദേവത തുണയായി..

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനിരുന്ന മലയാളിക്ക് തുണയായി ഭാഗ്യദേവത.തൃശൂർ സ്വദേശിയായ അജിത് നരേന്ദ്രനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.61 കോടിയിലധികം രൂപ സമ്മാനം നേടിയത്.അബുദാബി മാരിയറ്റ് ഹോട്ടലിൽ ജീവനക്കാരനായിരുന്ന അജിത് അടുത്തിടെയാണ് ടിക്കറ്റ് എടുത്തു തുടങ്ങിയത്.

തൃശൂർ സ്വദേശിയായ മറ്റൊരു സുഹൃത്തുമായി ചേർന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്.3 വർഷം മുൻപ് യു എ ഇ യിൽ എത്തിയ അജിത്തിന്റെ ഭാര്യയും മക്കളും നാട്ടിൽ തന്നെയാണ്. നറുക്കെടുപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങളും മലയാളികൾ ക്കാണ്. ഇതോടെ ഏറെ സന്തോഷത്തിലാണ് അജിത്തും കുടുംബവും.