നാളെയെത്തുന്ന പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറന്റൈൻ..

നാളെ അബുദാബിയിൽ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തിൽ ഏറ്റവും കൂടുതലുള്ളത് തൃശൂർ ജില്ലയിലെ യാത്രക്കാരാണെനെന്ന് സൂചന.179 പേരുള്ള വിമാനത്തിൽ 73 പേർ തൃശൂർ ജില്ലക്കാരാണെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അബുദാബിയിലേക്ക് പോവുന്ന വിമാനം രാത്രി 9.45 ന്‌ യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരികെ എത്തും.

നാളെ എത്തുന്ന ജില്ലയിലെ പ്രവാസികൾക്കുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് ഗുരുവായൂർ ദേവസ്വത്തിന്റെ 3 അതിഥി മന്ദിരങ്ങളിലായാണ്. നെടുമ്പാശ്ശേരിയിൽ നിന്നും പ്രത്യേക വാഹനങ്ങളിലാണ് ഇവരെ ഗുരുവായൂരിൽ എത്തിക്കുക.