മറ്റൊരു ആശ്വാസദിനം കൂടി: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ്‌ ഇല്ല

സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടില്ല. കോവിഡ്‌ ബാധിച്ച് ചികിത്സിലായിരുന്ന 7 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗമുക്തി നേടിയ 6 പേരും കോട്ടയം ജില്ലക്കാരാണ്. ഒരാൾ പത്തനംതിട്ട ജില്ലയിലെ ആളുമാണ്. സംസ്ഥാനത്ത് ഇതുവരെ 502 ആളുകൾ ക്കാണ് രോഗം സ്ഥിരീകരിച്ചത്.30 പേരാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്.ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 14670 പേരാണ്. ഇന്ന് 58 പേരേക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.