സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…

കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്റെ അധ്യക്ഷതയിൽ നടന്നു.
താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ്, ആബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെ എംപി ആദരിച്ചു.

തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പോലീസ്. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സിഐ പി.കെ, പത്മരാജന്‍, എസ്‌ഐ ഇ.ആര്‍. ബൈജു എന്നിവരെയും എംപി ആദരിച്ചു. ചാലക്കുടി നഗരസഭ, താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളിലും സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാറിന് കൈമാറി ബെന്നി ബഹനാന്‍ എംപി വിതരണോദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പന്‍, എബി ജോര്‍ജ്, ജെയിംസ് പോള്‍, ഷിബു വാലപ്പന്‍, സി.ബി. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.