കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ ഇപ്പൊൾ പാഴ്സല്‍ സൗകര്യം മാത്രമാണുള്ളത്. സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരള പദ്ധതിയുടെ ഭാഗമായ
ി തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനം വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സിബി ഫ്രാന്‍സിസ്, ടി.എം. രാധാകൃഷ്ണന്, മിനി അശോകന്, സരോജം വേണുശങ്കര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.