കോർപറേഷൻ ഫുട്ബോൾ മൈതാനം ഇനി തിളങ്ങും..

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കേടുപാടുകൾ തീർത്ത് മനോഹരമാകാൻ ഒരുങ് ങുകയാണ്. ഐ-ലീഗ് ഉൾപ്പെടെയുള്ള ദേശീയ ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനം നവീകരിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മൈതാനത്തെ കൃത്രിമ പുൽത്തകിടി കോർപ്പറേഷൻ നന്നാക്കുകയാണ്‌. നവീകരണ പ്രവർത്തനങ്ങൾക്കായി 4.50 ലക്ഷം രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.

എഫ്.സി. കേരളയുടെ ഹോം ഗ്രൗണ്ട് ആയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ദേശീയ രണ്ടാം ഡിവിഷൻ ഐ-ലീഗ്, കേരള പ്രീമിയർ ലീഗ്, അണ്ടർ 13, 15, 18 ദേശീയ ഐ-ലീഗ്, ജില്ലാ സൂപ്പർ ലീഗ് എന്നീ മത്സരങ്ങളാണ് നടക്കാറുള്ളത്. 2015 ദേശീയ ഗെയിംസിന്റെ ഭാഗമായി വിരിച്ച കൃത്രിമ പുൽത്തകിടി യാണ് ഇപ്പോഴുള്ളത്. ഇതിനു ശേഷം അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. 500 ചതുരശ്ര അടിയിൽ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് കോർപറേഷൻ കണക്കാക്കുന്നത്.