ദുരിതം തീർക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടിയും…

മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ എസ് ഷാനവാസിന് ചെക്ക് കൈമാറി. ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെയും സ്വർണ്ണ നിക്ഷേപത്തിന്റെയും ഒരു മാസത്തെ പലിശ വരുമാനത്തിന്റെ പകുതിയാണ് സംഭാവനയായി നൽകിയതെന്ന് അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞു. സ്

ഥിരനിക്ഷേപം പിൻവലിച്ചാണ് ദുരിതാശ്വാസനിധിക്ക് നൽകിയതെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം ഇതോടൊപ്പം വ്യക്തമാക്കി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുൻപ് പ്രളയസമയത്തും 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.