പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി എൻജിനീയറിങ് വിദ്യാർത്ഥികൾ…

കോവിഡ് 19 പ്രതിരോധത്തിന് നിരവധി സംഭാവനകളാണ് വിദ്യാർത്ഥികൾ നൽകിയിട്ടുള്ളത്. എയറോസോൾ ബോക്‌സ്, വിസ്‌ക്, സാനിറ്റൈസർ കുഞ്ഞപ്പൻ എന്നിവയ്ക്ക് പുറമെ പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി തൃശൂർ ഗവ ഗവൺമെന്റ് എൻജിനീറിങ് കോളേജ് വിദ്യാർത്ഥികൾ നാടിനോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിക്കുകയാണ്. കാലുകൊണ്ട് ചവിട്ടി കയ്യിൽ സാനിറ്റൈസർ എടുക്കാവുന്ന എടുക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. ഇങ്ങനെ 10 ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുകളാണ് മുളംകുന്നത്തുകാവ് ഗവൺമെന്റ് ദന്തൽ കോളേജിൽ സ്ഥാപിച്ചത്.

മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ അസോസിയേഷന്റെ പ്രത്യേക ആവശ്യപ്രകാരമാണ് വളരെ കുറഞ്ഞ ചിലവിൽ ഈ ഉപകരണം ഗവൺമെന്റ് എൻജിനീയറിങ് കോളേജ് രൂപകൽപ്പന ചെയ്തത്. ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ഫാബ് ലാബ് വകുപ്പാണ് ഇത് നിർമ്മിച്ചത്. കെ ജി ഒ എ യുടെ സഹകരണത്തോടെ യായിരുന്നു നിർമ്മാണം.മുൻപ് പല കണ്ടുപിടുത്തങ്ങളും നടത്തി മികവ് തെളിയിച്ച വിദ്യാർത്ഥി സംഘം തന്നെയാണ് ഡിസ്പെൻസറും തയ്യാറാക്കിയത്.