5.88 കോടി രൂപ ചെലവഴിച്ച് ദേശീയപാത 66 തളിക്കുളം കിങ് ഓഡിറ്റോറിയം മുതൽ കയ്പമംഗലം വരെയുള്ള റോഡ് ടാറിങ് തുടങ്ങി. റബ്ബറൈസ്ഡ് റോഡാണ് ഇവിടെ നിർമ്മിക്കുന്നത്. മൂന്നാഴ്ച്ചക് കുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ദേശീയ പാത 66 ന്റെ നിർമ്മാണത്തിന് എട്ട് കോടിയാണ് സർക്കാർ അനുവദിച്ചത്. കരാർ കമ്പനി 5.88 കോടിക്ക് പണി ഏറ്റെടുക്കുകയായിരുന്നു. തൃപ്രയാർ മുതൽ നാട്ടിക വരെയുള്ള റോഡ് നിർമ്മാണമാണ് പുരോഗമിക്കുന്നത്.