സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിൽ നിന്നുമുള്ളവരാണ്. സമ്പർക്കത്തിലൂടെയാണ് മൂവർക്കും രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗ ബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ആശുപത്രിയിൽ 308 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 33,265 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.