ഡോണയുടെ മരണം അങ്ങേയറ്റം വേദനാജനകമാണ്; കെ.കെ ശൈലജ..

ഇന്നലെ അപകടത്തില്‍ മരിച്ച ഡോണയുടെ മരണത്തിൽ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ
അനുശോചനം രേഖപ്പെടുത്തി.108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

അത്യാസന്ന നിലയിലുള്ള ഒരു രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലന്‍സ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ അപകട മരണം സംഭവിക്കുകയായിരുന്നു. രണ്ട് ആഴ്ചയായി അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോണ വര്‍ഗീസ്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഇപ്പോഴും ചികിത്സയിലാണ്.