മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി. അന്ധേരിയിലാണ് മരിച്ചത്.അതേസമയം, മേയ് 17 വരെ മുംബൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യപകമായി പടരുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.