ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം നൽകി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകി. തൃശൂർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. സി.പി. കരുണദാസ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറി. ജില്ലാ കളക്ടർ എസ്.ഷാനവാസ്, ഡോ. ടി.വി.മണികണ്ഠൻ, ഡോ. ജോഷി ജോസഫ്, ഡോ. സി.ജി. സജീവ് എന്നിവർ സന്നിഹിതരായി.