ജില്ലയിലേക്ക് തിരിച്ചെത്തുന്നവർക്കായി 17000 ബെഡുകൾ തയ്യാർ…

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങ ളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകൾ. 354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാ ണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ചാലക്കുടി താലൂക്കിൽ 51 കെട്ടിടങ്ങളിലായി 1071 മുറികളും ചാവക്കാട് താലൂക്കിൽ 139 കെട്ടിടങ്ങളിലായി 3401 മുറികളും കൊടുങ്ങല്ലൂർ താലൂക്കിൽ 16 കെട്ടിടങ്ങളിലായി 188 മുറികളും

കുന്നംകുളം താലൂക്കിൽ 45 കെട്ടിടങ്ങളിലായി 1285 മുറികളും മുകുന്ദപുരം താലൂക്കിൽ 8 കെട്ടിടങ്ങളിലായി 133 മുറികളും തലപ്പിള്ളി താലൂക്കിൽ 8 കെട്ടിടങ്ങ ളിലായി 127 മുറികളും തൃശ്ശൂർ താലൂക്കിൽ 87 കെട്ടിടങ്ങളിലായി 2382 മുറികളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ പ്രവാസികൾ എത്തി തുടങ്ങുന്ന പ്രതീക്ഷയിൽ മുഴുവൻ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.