ചാവക്കാട്: ലോകം മുഴുവൻ വ്യാപിച്ച് ജന ലക്ഷങ്ങളെ കൊന്നൊടുക്കിയ കൊറോണക്കെതിരെ മധുരമുള്ള പ്രതിരോധം തീർക്കുകയാണ് ഒരു വീട്ടമ്മ.കോവിഡിനെ തുടര്‍ന്ന് എല്ലാവരും വീട്ടിലിരിക്കുന്ന സമയത്ത് സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി അതിലൂടെ പ്രതിരോധ സന്ദേശം നല്‍കുന്നത്
ബ്ലങ്ങാട് കാട്ടില്‍ സ്വദേശിനി നാഫി മുഹമ്മദ് റാഫിയാണ്.
കേക്കില്‍ ബ്രേക്ക് ദ ചെയിന്‍ എന്ന സന്ദേശം രേഖപ്പെടുത്തിയാണ് നാഫി കേക്ക് നിര്‍മിച്ചത്. ഇതോടൊപ്പം കൈ കഴുകൂ എന്ന മുന്നറിയിപ്പുമുണ്ട്.ഹോം മെയ്ഡായി മനോഹരമായി ഉണ്ടാക്കിയ കേക്കിന്റെ സന്ദേശവും രൂപഭംഗിയും കണ്ട് ധാരാളം ഓർഡർ ലഭിക്കുന്നുണ്ടെന്ന് നാഫി കൂട്ടിച്ചേർത്തു.