ലോക്ക് ഡൗൺ ലംഘനം: ജില്ലയിൽ ഇന്ന് 190 വാഹനങ്ങൾ പിടിച്ചെടുത്തു..

ലോക്ക് ഡൗൺ ലംഘനം ലംഘിച്ച്‌ യാത്ര ചെയ്ത 190 വാഹനങ്ങൾ ഇന്ന് പോലീസ് പിടിച്ചെടുത്തു. ഗ്രീൻ സോൺ ആയതിനെ തുടർന്ന് വലിയ തോതിൽ ആളുകൾ ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യാൻ ആരംഭിച്ചതാണ് വീണ്ടും വാഹന പരിശോധന കർശനമാക്കാൻ കാരണമായത്. തൃശൂർ സിറ്റിയിൽ മാത്രം ഇന്ന് 120 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 173 പേരെ അറസ്റ്റ് ചെയ്യുകയും, ഇവരിൽ നിന്നും 83 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.


തൃശൂർ റൂറൽ ഏരിയയിൽ നിന്നും 138 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇവിടെ നിന്നും 187 ആളുകളെ അറസ്റ്റ് ചെയ്തു. 107 വാഹനങ്ങൾ പിടിച്ചെടുത്തു.നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത് തൊട്ടാകെ ഇന്ന് 3003 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3169 പേരാണ്. 1911 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1767 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.