ഗള്‍ഫില്‍നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും. തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച.
പ്രവാസികളുടെ മടക്കം സംബന്ധിച്ച രൂപരേഖ ചര്‍ച്ചയില്‍ തയ്യാറാകും. പ്രവാസികളുടെ മടക്കയാത്രയുടെ ചെലവ് ഉള്‍പ്പടെ ഉള്ള വിഷയങ്ങളിലും ഉടന്‍ തീരുമാനം ഉണ്ടാകും.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ എംബസി വെബ്സൈറ്റില്‍ രജിസ്ട്രേഷന് ആരംഭിച്ചതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. എംബസികള്‍ തയ്യാറാക്കുന്ന മുന്‍ഗണന പട്ടിക അനുസരിച്ച് ആകും പ്രവാസികളുടെ മടക്കം.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന ലഭിച്ചേക്കും.