കോവിഡ് കാലത്തെ സേവനത്തിന് പോലീസ് സേനാംഗങ്ങൾക്ക് സിറ്റി പോലീസ് കമ്മീഷണറുടെ അനുമോദന പത്രിക..

കോവിഡ് –19 മഹാമാരിയെ പിടിച്ചുനിർത്തുന്നതിന് പോലീസുദ്യോഗസ്ഥർ നിർവ്വഹിച്ച സേവനങ്ങളെ ആരും വിസ്മരിക്കുകയില്ല. ജനങ്ങളുടെ മനസ്സിൽ രേഖപ്പെടുത്തിയ ഈ ചിത്രം ഓരോ പോലീസുദ്യോഗസ്ഥന്റേയും സർവ്വീസ് കാലയളവിലെ ആത് മസംതൃപ്തിയുടെ നിമിഷങ്ങളാണ്. കോവിഡ് കാലത്തെ സ്തുത്യർഹ സേവനം കണക്കിലെടുത്ത് തൃശൂർ സിറ്റി പോലീസിനു കീഴിൽ ജോലിചെയ്യുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കൈയ്യൊപ്പു പതിച്ച അനുമോദന പത്രിക സമ്മാനിക്കും.

കൂടാതെ ഇക്കാര്യം അവരുടെ സർവ്വീസ് പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇന്ന് രാവിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ ഐപിഎസ്, ഇൻസ്പെക്ടർ അനിൽകുമാർ മേപ്പിള്ളിയ്കും സഹ പോലീസുദ് യോഗസ്ഥർക്കും അനുമോദന പത്രിക നേരിട്ട് കൈമാറി.