മുപ്ലിയത്ത് വൻ ചാരായവേട്ട

മുപ്ലിയം വട്ടപ്പാടത്ത് ഉപ്പുഴി ഇഞ്ചക്കുണ്ട് റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍നിന്നും 200 ലിറ്റര്‍ വാഷാണ് ഇരിങ്ങാലക്കുട എക്‌സൈസ്
സംഘം പിടികൂടിയത്. വാറ്റ് സംഘത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിയെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. എക്‌സൈസ് ഓഫീസര്‍ എം ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് പിടികൂടിയത്.

രണ്ടാഴ്ചക്കിടെ മേഖലയില്‍നിന്ന് അഞ്ച് വാറ്റുകേന്ദ്രങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. മദ്യ ലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ വലിയ രീതിയിൽ വാറ്റ് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതായി വിവരം ലഭിച്ചതിനാൽ കർശന പരിശോധനയാണ് പോലീസും എക്സൈസും നടത്തുന്നത്.