കൊണ്ടാഴിയിലെ വൃക്ക രോഗികൾക്ക് മരുന്നുമായി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌..

കൊണ്ടാഴി പഞ്ചായത്തിലെ 49 വൃക്ക രോഗികള്‍ക്ക് ആവശ്യമായ എരിത്രോ പോയിറ്റിന്‍ ഇഞ്ചക്ഷന്‍ മരുന്ന്‍ സൗജന്യമായി എത്തിച്ചു നൽകി
കൊണ്ടാഴി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌. മരുന്ന് ഇന്ന് കൊണ്ടാഴി പി.എച്ച്.സി. മെഡിക്കല്‍ ഒാഫീസര്‍ക്ക്‌ കൈമാറി.

ഒരു ഇഞ്ചക്ഷന് 1000 രൂപയോളം വിലവരുന്ന മരുന്നുകൾ എത്തിച്ചു നൽകിയത് രോഗികൾക്ക് വലിയ ആശ്വാസമാകും. പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍, നായനാര്‍ ട്രസ്റ്റ്‌ ഭാരവാഹി കൃഷണകുമാര്‍ മാസ്റ്റര്‍, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.