
പുലാപ്പറ്റ ശ്രീകണ്ഠേശ്വരം മുണ്ടോളിക്കടവിൽ വീട്ടുകാരോടൊപ്പം പുഴ കാണാൻ പോയ കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറി ൻ്റെ മകൾ ശിവാനിയാണ് (14) അപകടത്തിൽ പെട്ടത്. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ: സൗമ്യ. സഹോദരി: സ്വാതിക.