ലോക്ക് ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിയ രാജസ്ഥാൻ വിദ്യാർഥി സംഘം ജന്മനാട്ടിലേക്ക്‌ മടങ്ങി..

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ലോക് ഡൗൺ മൂലം കുടുങ്ങിയ കുട്ടികളുടെ സംഘം ജന്മദേശമായ രാജസ്ഥാനിലേക്ക് യാത്രതിരിച്ചു. ജില്ലാ- സംസ്ഥാന ഭരണ കൂടം രാജസ്ഥാൻ സർക്കാരുമായി നടത്തിയ ചർച്ചകളെയും ഇട പെടലുകളെയും തുടർന്ന് രാജസ്ഥാൻ സർക്കാർ അയച്ച പ്രത്യേക ബസ്സിലാണ് കുട്ടികൾ യാത്ര പുറപ്പെട്ടത്.

രാജസ്ഥാനിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ സംഘം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് മായന്നൂരിലെ നവോദയ വിദ്യാലയത്തിൽ എത്തിയത്.രാജസ്ഥാനിൽ നിന്നുള്ള വൈദ്യസംഘം, പോലീസ്, അധ്യാപകർ തുടങ്ങിയവർ വിദ്യാർഥികളെ അനുഗമിച്ചു. യാത്രക്കിടയിൽ വിവിധ നവോദയ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അവശ്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മന്ത്രി എ സി മൊയ്തീൻ യാത്ര അയപ്പ് നൽകി. ജില്ലാ കലക്ടർഎസ് ഷാനവാസ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.