കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറി കുത്തിത്തുറന്ന നിലയിൽ..

കയ്പമംഗലം: മൂന്നുപീടിക സെൻ്ററിലെ ജ്വല്ലറി കുത്തിത്തുറന്ന നിലയിൽ. സെൻ്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറയിലാണ് മോഷണം നടന്നത്, ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. പോലീസ് എത്തി പരിശോധന നടത്തിയ ശേഷമേ ഇത് വ്യക്തമാകൂ. ഇന്ന് രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.