
ആൽപ്പാറ. റോസ് ഗാർഡനിൽ ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇന്ന് രാവിലെയാണ് ആൽപ്പാറ കമ്പനിപ്പടി ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശത്തെ 30 ഓളം വീടുകളിലേയ്ക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. റോഡിന് കുറുകെയാണ് മരം വീണത്.