
വടക്കാഞ്ചേരി ഓട്ടുപാറ ജംക്ഷനിൽ ടൈൽ ജോയിന്റുകൾ കോൺക്രീറ്റ് ഇടുന്നതിനാൽ ഇന്നു മുതൽ 3 ദിവസം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും. ഷൊർണൂർ, തൃശൂർ ഭാഗങ്ങളിൽ നിന്നു ചാവക്കാട് ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ, ബസുകൾ എന്നിവ ഓട്ടുപാറ ബൈപാസ് വഴി തിരിഞ്ഞു പോകണം. ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ വടക്കാഞ്ചേരി കുമ്പളങ്ങാട് റോഡ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് കുമ്പളങ്ങാട് വഴി പോകണം. ചാവക്കാട് ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്കു പോകേണ്ട ബസുകൾ, ചെറിയ വാഹനങ്ങൾ എന്നിവ ഓട്ടുപാറ ബൈപാസ് വഴി തിരിഞ്ഞു പോകണം.