ദേശീയപാതയിൽ കാർ തലകീഴായ് മറിഞ്ഞു..

ദേശീയപാതയിൽ 544 ൽ എറണാംകുളത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കാറാണ് വാണിയംപാറ എസ്.എൻ നഗറിൽ വെച്ച് നിന്ത്രണം വിട്ട് മറിഞ്ഞത് . മൂന്ന് വരി ട്രാക്കിൽ നിന്നും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് സർവ്വീസ് റോഡിലെത്തി. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത് ഹൈവേ എമർജൻസി ടീമിന്റെ ക്രെയിൻ എത്തി കാർ ഉയർത്തി. കാറിന് കാര്യമായി തകരാർ സംഭവിച്ചിട്ടുണ്ട്. കാർ മറ്റൊരു വാഹനത്തിൽ തട്ടിയാണ് മറിഞ്ഞതെന്ന് വാഹനം ഓടിച്ച ഡ്രൈവർ പറഞ്ഞു. പുലർച്ചെ 5.30 യ്ക്കാണ് അപകടം നടന്നത്.