
ചേലക്കര: കളപ്പാറ വാരിയത്തുകുന്ന് മേഖലയിൽ വെള്ളച്ചാലുകളിൽ പത മല പോലെ ഉയർന്നു പൊങ്ങി. കാട്ടരുവികളിൽ പലയിടത്തായി ഒരാൾ പൊക്കത്തിൽ പത ഉയർന്നതു നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉണ്ടാക്കി. ആദ്യമായാണ് ഇത്തരം പ്രതിഭാസം ഇവിടെ ഉണ്ടാകുന്നതെന്നു നാട്ടുകാർ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.