ചാരായ വാറ്റും വിൽപനയും; ഒരാൾ പോലീസ് പിടിയിൽ..

കൊരട്ടി മേലൂര്‍ നടുത്തുരുത്ത് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ചാരായമുണ്ടാക്കി വിൽപന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ചത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ലിറ്റര്‍ വാറ്റു ചാരായവും, വാറ്റുപകരണങ്ങളുമായി നടുത്തുരുത്ത് സ്വദേശി കളത്തില്‍ വീട്ടില്‍ അസീസി ആന്റണി (34) എന്നയാൾ പിടിയിലായത്. നടുത്തുരുത്ത് പാടവരമ്പിലൂടെ പോലീസ് മഫ്ത്തിയില്‍ വരുന്നത് കണ്ട് പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ട്നി രവധി ഫോണ്‍ കോളുകളാണ് ഇൗ സമയത്തും വന്നിരുന്നത്.