മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം..

പുത്തൻപീടിക : ഞായറാഴ്‌ രാത്രി 8.45 ഓടെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം. സ്കൂളിന്റെ ട്രസ്സ് വർക്ക് ചെയ്ത‌ മേൽക്കൂരകൾ നിലം പൊത്തി. ലേഡീസ് ബാത്ത്റൂമിന്റെ മേൽക്കൂരയും ഫുട്ബോൾ കളിക്കായി സ്ഥാപിച്ച നെറ്റുകളും പറന്നു പോയി ഇവ സമീപത്തെ റോഡിലേക്ക് മറിഞ്ഞു വീണു.

കാറ്റിൽ താണിക്കൽ ഫ്രാൻസീസിന്റെ വീട്ടിലെ തേക്കു മരം വൈദ്യുതി ലൈനിൽ വീണു. പ്രദേശത്തെ ഒട്ടേറെ മരക്കൊമ്പുകളും കാറ്റിൽ ഒടിഞ്ഞു വീണു. ഇതുമൂലം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പള്ളി ഭാരവാഹികളും ചേർന്ന് ഇവ നീക്കം ചെയ്ത് രാത്രി 10-30 യോടെയാണ് ഗതാഗതം പുനർസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.