കെനിയ ബസ് അപകടം: മരിച്ചവരില്‍ തൃശ്ശൂർ സ്വദേശികളും

കെനിയ ബസ് അപകടം: മരിച്ചവരില്‍ തൃശ്ശൂർ സ്വദേശികളും. കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ടത്. മരിച്ച അഞ്ച് മലയാളികള്‍ വെങ്കിടങ്ങ് നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം) എന്നിവരാണ് തൃശ്ശൂർ സ്വദേശികൾ.

പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ച മറ്റു മലയാളികൾ..

അപകടത്തില്‍ പരുക്കേറ്റ 23 പേരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.