
പാലക്കാട് സ്വദേശിനികളായ റിയ (41 ), മകൾ ഡെയ്‌റ (7 ), തൃശൂർ സ്വദേശിനികളായ ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികള്‍.
ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായാണ് കെനിയയിൽ എത്തിയത്.വിനോദയാത്ര സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
പ്രാദേശിക സമയം ഇന്നലെ ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്.